
ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ മിക്കപ്പോഴും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കിയവർ സ്വന്തം നാട്ടിൽ നിന്ന് പോകുന്നതും ട്രെയിനുകളിലായിരിക്കും. അതിനാൽത്തന്നെ യാത്രയ്ക്കായി കൊണ്ടുപോകുന്ന സാധനങ്ങളും കൂടുതലായിരിക്കും. എന്നാൽ ഇന്ത്യൻ റെയിൽവേയിൽ ലഗേജുമായി ബന്ധപ്പെട്ട് ഒരുപാട് നിയമങ്ങൾ നിലവിലുണ്ട്. ചിലരെങ്കിലും ഈ നിയമങ്ങൾ അറിയാതെയായിരിക്കും യാത്രയ്ക്കായി സാധനങ്ങൾ പാക്ക് ചെയ്യുന്നത്. ഒടുവിൽ കനത്ത പിഴ അടയ്ക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
also read:ഏഴ് മിനിട്ടിനുള്ളിൽ മൂന്ന് കിലോമീറ്റർ യാത്ര, ഇന്ത്യയിലെ ഷോർട്ടസ്റ്റ് റെയിൽ യാത്ര അറിയാം
വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, എണ്ണ, നെയ്യ്, പെയിന്റ് തുടങ്ങിയ ഒയിലി വസ്തുക്കൾ സാധാരണയായി ട്രെയിൻ യാത്രയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒരു പ്രധാന ഇളവായി നെയ്യ്പരമാവധി 20 കിലോഗ്രാം വരെ, ടിന്നിൽ സുരക്ഷിതമായി പാക്ക് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കുന്നു. എന്നാൽ അപകടകരമായ സ്ഫോടക വസ്തുക്കളും ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളും കൊണ്ടുപോകുന്നത് അനുവദനീയമല്ല. എന്നാൽ ചില വ്യക്തിഗത ഉപയോഗ സാധനങ്ങൾ ലഗേജ് ഭാരത്തിൽ ഉൾപ്പെടുത്താതെ കൊണ്ടുപോകാൻ അനുമതിയുണ്ട്
ടിഫിൻ ബാസ്കറ്റ്, ചെറിയ ഐസ് ബോക്സ്,കൈബാഗ്, അറ്റാഷെ കേസ്, വാക്കിംഗ് സ്റ്റിക്ക്, കുട, യാത്രയ്ക്കുള്ള ഭക്ഷണം തുടങ്ങിയവ യാത്രയ്ക്ക് കൊണ്ടുപോകാവുന്നതാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലവിൽകൊണ്ടുവന്നിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

