പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ നിർബന്ധിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പറഞ്ഞുകൊണ്ടിരുന്നു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്. പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും ഭാര്യ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവിനെതിരെ 30കാരിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് പോണിന് അടിമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

also read; ‘വേ​ദനയോടെ പടിയിറങ്ങുന്നു’ ; പിണറായി വിജയനെതിരെ മത്സരിച്ച സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു

അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിക്കുന്നതായും പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 2020ലാണ് ഇരുവരുടെയും വിവാഹം നടന്നതെന്നും പൊലീസ് പറയുന്നു. സ്ത്രീധനം ചോദിച്ച് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read; ‘വേ​ദനയോടെ പടിയിറങ്ങുന്നു’ ; പിണറായി വിജയനെതിരെ മത്സരിച്ച സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News