ഇനി ഫോർഡ് വാങ്ങാൻ പണക്കാരനാകണ്ട; വിലകുറഞ്ഞ എസ്‌യുവി വിപണിയിലെത്തിച്ച് ഫോർഡ്

വില്പനകണക്ക് മോശമായതുകൊണ്ട് ഇന്ത്യയിൽ നിന്ന് 2021 ൽ പുറത്തുപോയ വാഹനക്കമ്പനിയാണ് ഫോർഡ്. എന്നാൽ ഇപ്പോൾ ഒരു ഗംഭീര തിരിച്ചുവരവിന് തയാറെടുക്കുകയാണ് ഫോർഡ്. കമ്പനി അടുത്തിടെ ഒരു ചെറിയ എസ്‌യുവിക്ക് ഇന്ത്യയിൽ പേറ്റന്‍റ് ഫയൽ ചെയ്തിട്ടുണ്ട് എന്ന വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. ഫോർഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട മോഡലാണ് എൻഡവർ എസ്‌യുവി. വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാൻ ഫോർഡിൽ നിന്ന് ഒരു കോംപാക്ട് എസ്‌യുവി പ്രതീക്ഷിക്കാമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

Also Read: ‘മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്, വസ്തുത റിപ്പോർട്ട് ചെയ്യലല്ല’: വ്യാജവാർത്തയ്‌ക്കെതിരെ കെ ജെ ജേക്കബ്

പുതിയ എസ്‌യുവിയുടെ ക്യാബിനിനുള്ളിൽ, പ്രീമിയം ഫീച്ചറുകൾ ഉപയോഗിച്ച് ഫോർഡ് കാറിനുള്ളിലെ അനുഭവം മെച്ചപ്പെടുത്തുമെന്നാണ് മനസിലാകുന്നത്. ഇതിന് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് എന്നിവയും തിരഞ്ഞെടുത്ത സ്പെസിഫിക്കേഷനും ട്രിം ലെവലും അനുസരിച്ച് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിംഗ് സിസ്റ്റം എന്നിവ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Also Read: അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; അമ്പരപ്പോടെ ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here