കെ ഫോണ്‍ പദ്ധതിയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗള്‍ഫ് ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്. കേരള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ കേരളത്തിലെ മാധ്യമങ്ങള്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിക്കുമ്പോള്‍ അര്‍ഹമായ പ്രാധാന്യത്തോടെ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചു എടുത്തു പറയുകയാണ് ഗള്‍ഫിലെ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍. യു എ ഇ യിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ ഗള്‍ഫ് ടുഡേ നല്‍കിയ വാര്‍ത്ത ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചാരം നേടുകയാണ്.

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയെ പ്രശംസിക്കുകയാണ് ഗള്‍ഫ് ടുഡേ. കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമാണെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. നവ കേരള നിര്‍മ്മാണത്തിന്റെ അടിത്തറയില്‍ ഏറ്റവും പ്രധാനമാണ് വിജ്ഞാന സമ്പത് വ്യവസ്ഥയില്‍ ഊന്നിക്കൊണ്ടുള്ള ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഉദ്ധരിച്ചു ഗള്‍ഫ് ടുഡേ പറയുന്നു.

കോര്‍പ്പറേറ്റ് ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന ടെലികോം മേഖലയില്‍ ഇടതു പക്ഷ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബദല്‍ കൂടിയാണ് എല്ലാവര്‍ക്കും കുറഞ്ഞ വിലയിലും സൗജന്യമായും നല്‍കുന്ന ഇന്റര്‍നെറ്റ് സേവനമെന്നും ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ് ടുഡേയുടെ ഓണ്‍ലൈന്‍ പേജിലും പ്രാധാന്യത്തോടെയാണ് കെ ഫോണ്‍ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ സഹിതമാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസി മലയാളികള്‍ക്ക് കൂടി അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് വിദേശ മാധ്യമങ്ങളില്‍ കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ചുള്ള
റിപ്പോര്‍ട്ടുകള്‍. ജൂണ്‍ അഞ്ചിനാണ് കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News