1300 ഗ്രാം കൊക്കെയ്‌നുമായി വിദേശ പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

1300 ഗ്രാം കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. നംഗ ഫിലിപ്പ് എന്നയാളില്‍ നിന്നാണ് ഡി.ആര്‍.ഐ. സംഘം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 13 കോടിയോളം രൂപ വില വരുമെന്നാണ് പുറത്തുവരുന്ന വിവരം.

ALSO READ:കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്

നംഗ ഫിലിപ്പിന്റെ ചെക്ക്-ഇന്‍ ലഗേജില്‍ 1100 ഗ്രാം ലഹരിമരുന്ന് ദ്രവരൂപത്തില്‍ മദ്യക്കുപ്പിയിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. കുപ്പിയില്‍നിന്ന് മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തില്‍ കൊക്കെയ്ന്‍ കലര്‍ത്തിയായിരുന്നു ഇയാള്‍ കടത്തിയത്. സംസ്ഥാനത്ത് ദ്രവരൂപത്തിലുള്ള കൊക്കെയ്ന്‍ പിടികൂടുന്നത് ഇത് ആദ്യമായാണ്. ക്യാപ്സൂള്‍ രൂപത്തിലാക്കിയ 200 ഗ്രാം ലഹരിമരുന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തി.

ALSO READ:‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’, മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ഇത് കലക്കുമെന്ന് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News