‘ബേസിൽ കമന്‍റിട്ടാൽ കേരളത്തിലേക്കുള്ള വിമാനം കയറും’; കേരളത്തിനോടും മലയാള സിനിമയോടുമുള്ള ഇഷ്ടം പങ്കുവച്ച് വിദേശവനിത – വീഡിയോ

basil joseph

സെലിബ്രിറ്റികൾ തങ്ങളുടെ പോസ്റ്റിന് കമന്‍റിട്ടാൽ ഏതെങ്കിലും ടാസ്ക്കുകൾ ചെയ്യും എന്ന തരത്തിലുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ട്രെൻഡ് ആകാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാൽ, ഇപ്പോഴിതാ ആ ട്രെൻഡിൽ പുതുമ കലർന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒരു വിദേശ വനിത. സാധാരണഗതിയിൽ തങ്ങളുടെ ഇൻഡസ്ട്രിയിലുള്ള സെലിബ്രിറ്റികളെ മെൻഷൻ ചെയ്യുമ്പോൾ, മലയാളികൾക്ക് പ്രിയപ്പെട്ട ബേസിൽ ജോസഫിനെയാണ് ‘പരകാസ്റ്റ്’ എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തങ്ങളുടെ വീഡിയോയിൽ മെൻഷൻ ചെയ്തത്.

മലയാളികൾക്കെല്ലാം പ്രിയപ്പെട്ട നടനാണ് ബേസിൽ ജോസഫ്. സ്ക്രീനിലെ താര പരിവേഷം മാത്രമല്ല, സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ രസകരമായ ഇടപെടലുകളും മലയാളി സിനിമാ പ്രേമികൾക്കിടയിൽ ബേസിലിനോടുള്ള ഫാൻബേസ് വർധിപ്പിച്ചിട്ടുണ്ട്.

ALSO READ; ‘കാമറ വീണ്ടും ജോർജ്ജ് കുട്ടിയിലേക്ക് തിരിയുന്നു’: ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് എത്തി; സോഷ്യൽ മീഡിയ കത്തിച്ച് ആശിർവാദ് സിനിമാസ്

‘പരകാസ്റ്റ്’ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വിദേശ വനിതയുടെ കേരളത്തോടുള്ള തന്‍റെ സ്നേഹം പങ്കുവച്ച് കൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ സംസ്കാരം, ഭക്ഷണം, മലയാള സിനിമ ഇവയൊക്കെ തന്റെ ഇഷ്ട്ടം പിടിച്ചു പറ്റിയതായും വീഡിയോയിൽ പറയുന്നു. ഈ വീഡിയോ മലയാളികൾക്കിടയിൽ ഇപ്പോ വൈറലായിട്ടുണ്ട്.

മലയാള സിനിമയെന്നാൽ ‘യഥാർത്ഥ ജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടി’യാണ് എന്നാണ് അവരുടെ അഭിപ്രായം. നൻപകൽ നേരത്ത് മയക്കം, ആടുജീവിതം, മലൈക്കോട്ടൈ വാലിബൻ, കുമ്പളങ്ങി നൈറ്റ്സ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയവയാണ് തന്റെ പ്രിയപ്പെട്ട മലയാള സിനിമകളെന്നും ഇവ കണ്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും മനസിൽ നിന്ന് മായുന്നില്ലെന്നും വീഡിയോയിൽ പറയുന്നു.

ഈ വീഡിയോയിൽ ബേസിൽ ജോസഫ് എപ്പോഴെങ്കിലും കമന്റ് ഇടുകയാണെങ്കിൽ, ഈ വർഷം തന്നെ ഞാൻ കേരളം സന്ദർശിക്കുമെന്നും ഒഴികഴിവുകളില്ല. ഞാൻ വരുമെന്നും പറഞ്ഞതോടെ നിരവധി പേരാണ് ബേസിലിനെ മെൻഷൻ ചെയ്തു കൊണ്ട് കമന്‍റിടുന്നത്. മാത്രമല്ല, കേരളത്തിനോടും ഇവിടത്തെ സംസ്കാരങ്ങളോടും പ്രകടിപ്പിക്കുന്ന സ്നേഹത്തിന് പലരും നന്ദിയും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News