യുവാവിനെ തേടി തിരുവനന്തപുരത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു

srilankan girl

യുവാവിനെ തേടി തിരുവനന്തപുരത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയാണ് അമിതഡോസിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെയാണ് ശ്രീലങ്കൻ യുവതി കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിൽ ഇറങ്ങിയ യുവതി ടാക്സിയിൽ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാൻ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല. തുടർന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽ റൂമെടുത്ത യുവതി ഇന്ന് വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Also Read:അടുത്ത മൂന്നുമണിക്കൂർ അതിശക്തമായ മഴ; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ

അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കഠിനംകുളം സ്വദേശിയായ യുവാവും ശ്രീലങ്ക സ്വദേശിനിയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു.

to be updated...

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News