
തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ പൊള്ളുകയാണ് നിലമ്പൂര്‍. ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കുന്നത്. എന്നാല്‍ യുഡിഎഫ് ആകട്ടെ, മരണം വരെ വോട്ടാക്കി മാറ്റാനുള്ള തത്രപ്പാടിലുമാണ്. സഹജീവികളുടെ ജീവനേക്കാള്‍ വലുതാണ് തനിക്ക് കിട്ടുന്ന ഓരോ വോട്ടുമെന്ന് യുഡിഎഫ് നിലമ്പൂരില്‍ പറയാതെ പറയുന്നു.
അവരുടെ നിലപാടുകളും നീക്കങ്ങളും അത്തരത്തിലുള്ളതാണ് താനും. അതിനോടൊപ്പം ചേര്‍ത്ത് വയ്ക്കാനാവുന്നതാണ് യുഡിഎഫ് ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച് പറയുന്ന അസത്യ പ്രചാരണങ്ങളും. അതിന്റെ ഒരു ഏടാണ് വനംവകുപ്പിനെ കുറിച്ച് യുഡിഎഫ് ആരോപിക്കുന്ന കള്ളങ്ങള്‍. നിലമ്പൂരില്‍ വനംവകുപ്പ് ഒന്നും ചെയ്തിട്ടില്ല എന്ന യുഡിഎഫിന്റെ മുനയില്ലാത്തെ നുണകളെ കണക്കുകള്‍കൊണ്ട് നമുക്ക് നേരിടാം.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി നിലമ്പൂര്‍ മണ്ഡലത്തിലാകെ കഴിഞ്ഞ ഒന്‍പത് വര്‍ഷം വനംവകുപ്പ് നടത്തിയിട്ടുള്ളത് 6.21 കോടി രൂപയുടെ പ്രതിരോധ, നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും അത് ഒരു ഞെട്ടലായിരിക്കും. കാരണം അത്രമാത്രം നുണകളാണ് വനംവകുപ്പിനെ കുറിച്ച് യുഡിഎഫ് അടിച്ചിറക്കിയിട്ടുള്ളതും.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ വനാവകാശ നിയമ പ്രകാരം 715 പേര്‍ക്കായി 250.3889 ഹെക്ടര്‍ ഭൂമിയുടെയും സൗത്ത് ഡിവിഷനില്‍ 239 പേര്‍ക്കായി 26.0478 ഹെക്ടര്‍ ഭൂമിയുടെയും അവകാശരേഖ ഇക്കാലയളവില്‍ സര്‍ക്കാര്‍ കൈമാറി.
വന്യജീവി ആക്രമണത്തെതുടര്‍ന്ന് രണ്ട് ഡിവിഷനിലായി ആകെ 787.194 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. വനവിഭവങ്ങള്‍ വില്‍പ്പന നടത്തുന്നതിന് അരുവാക്കോട് ഇക്കോഷോപ്പ് ആരംഭിച്ചു. കനോലി കെസ്‌വില്‍ കോമ്പൗണ്ടില്‍ ഹെല്‍ബല്‍ ഗാര്‍ഡന്‍ നക്ഷത്ര വനം, ബട്ടര്‍ഫ്‌ലൈ ഗാര്‍ഡന്‍, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവ നിര്‍മ്മിച്ചു.
നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി, കാളികാവ് റെയ്ഞ്ചിലായി 23.25 കി.മീ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കരുളായി റെയ്ഞ്ചിലെ നെടുങ്കയത്ത് 35.44 ലക്ഷംരൂപ ചെലവില്‍ ഇക്കോ ടൂറിസം അമിനിറ്റി സെന്റര്‍ നിര്‍മ്മിച്ചു.
145.51 കി.മീ ദൂരത്തില്‍ സോളാര്‍വേലി നിര്‍മ്മിച്ചു. 46.90 കി.മീ ദൂരത്തില്‍ സോളാര്‍ തൂക്കുവേലിയും 4.53 കീ.മീ ദൂരത്തില്‍ ആനക്കിടങ്ങും 2.37 കി.മീ ദൂരത്തില്‍ ആനമതിലും നിര്‍മ്മിച്ചു. കൂടാതെ അനവധി റോഡ് നിര്‍മാണങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യവികസനത്തിനും ആദിവാസി ഉന്നമനത്തിനും അനവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് വോട്ട് തേടാന്‍ ഇടതുപക്ഷമല്ലാതെ മറ്റേത് പാര്‍ട്ടിക്ക് കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

