ആദിവാസി യുവാവിൻ്റെ ജെ സി ബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ ജെ സി ബി വിട്ടുകൊടുക്കാതെ വനം വകുപ്പ്. ഡി ഫ് ഒ യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച തീരുമാനം അകാതെ പിരിയുകയും ചെയ്തു. വണ്ടി പിടിച്ചെടുത്ത വനം വകുപ്പിൻറെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് മൂന്നാർ ഡി എഫ് ഒ പറഞ്ഞു.
സർക്കാരിലേക്ക് വണ്ടി കണ്ടുകെട്ടും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാമെന്നാണ് ഡി എഫ് ഒ പറയുന്നത്. ആത്മഹത്യ ശ്രമം അവസാനിപ്പിച്ചത് വണ്ടി വിട്ടു നൽകാം എന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ വനം വകുപ്പ് ഉറപ്പ് പാലിച്ചില്ലെന്നും ചർച്ചയിൽ ഉറപ്പുകൾ ഒന്നും ഇല്ലെന്നും ജെ സി ബി ഉടമയായ അജീഷ് പറഞ്ഞു.
The Forest Department has refused to release the JCB seized from a tribal youth. A meeting led by the Divisional Forest Officer (DFO) ended without a resolution. The Munnar DFO stated that the legal procedures related to the seizure of the vehicle would be completed within a week
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

