ആറളത്ത് കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം അസാധാരണം: മന്ത്രി എകെ ശശീന്ദ്രൻ

Minister AK Saseendran

ആറളത്ത് ദമ്പതികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് അസാധാരണ സംഭവമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണെന്നും വിഷയം ഉച്ചകഴിഞ്ഞ് സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

“കർമപരിപാടികൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാലതാമസമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.ആറളം ഫാം അർദ്ധ കാടിന്റെ അവസ്ഥയിലാണ്.അടിക്കാടുകൾ വെട്ടി വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും.”- അദ്ദേഹം പറഞ്ഞു. വന്യ ജീവികൾ കാട്ടിൽ നിന്നും ജനവസ മേഖലയിലേക്ക് ഇറങ്ങുന്നത് വലിയ പ്രശ്നമാണെന്നും ഇത് സമയമെടുത്ത് പരിഹരിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കരിക്കാമുക്കിലെ വെള്ളി, ഭാര്യലീല എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13ആം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ ഇവർ അകപ്പെട്ടത്. ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെന്നാണ് കരുതുന്നത്. മരിച്ചവരുടെ മൃതേഹങ്ങൾ വൈകുന്നേരമാണ്. കണ്ടെത്തുന്നത്. അതേസമയം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News