പ്രകൃതിയെ ഇനിയും എത്രത്തോളം എക്സ്പ്ലോയിറ്റ് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണം, പ്രകൃതിക്ക് ഒരു സംരക്ഷണത്തിൻ്റെയും ആവശ്യമില്ല: വിവാദപ്രസ്താവനയുമായി വനംമന്ത്രി

Minister's Nature Remark Sparks Row

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തി വനം മന്ത്രി ഷിബു ബേബി ജോൺ. പ്രകൃതിക്ക് ഒരു സംരക്ഷണത്തിൻ്റെയും ആവശ്യമില്ലെന്നും ഇനിയും എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന് ഗൗരവമായി ആലോചിക്കണം എന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

പ്രകൃതിയെ ഇനിയും എത്രത്തോളം എക്സ്പ്ലോയിറ്റ് ചെയ്യാൻ കഴിയും എന്നത് ഗൗരവമായി ആലോചിക്കണം. എല്ലാവരും പറയുന്നത് സേവ് ദി പ്ലാനറ്റ്, പ്രകൃതിയെ സംരക്ഷിക്കണം എന്നാണ്. എന്നാൽ പ്രകൃതിക്ക് അങ്ങനെ ഒരു സംരക്ഷണത്തിൻ്റെ ആവശ്യമില്ല.

ALSO READ: മംഗലാപുരത്ത് അദാനി കമ്പനിയുമായി നടത്തിയ രഹസ്യ ചർച്ചയിൽ ഓഹരി കൈമാറ്റപ്രശ്നം ചർച്ച ചെയ്തിരുന്നോ? മറുപടി പറയാതെ കള്ളം പറയുകയാണ് മുഖ്യമന്ത്രി: ഡോ. തോമസ് ഐസക്

കാലാകാലങ്ങളായി പ്രകൃതി ഇവിടെ ഉണ്ട്, അത് അങ്ങനെ മുന്നോട്ട് പോകുമെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്.

Forest Minister Shibu Baby John has sparked controversy after stating that nature does not need protection and that society should think about how it can be further utilized.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News