ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയിലേക്കെന്ന് സൂചന

മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാഴ്ച മുന്‍പ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച കിരണ്‍ കുമാര്‍ ഉച്ചയ്ക്ക് 12 മണിക്ക് ബി.ജെ.പി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.

2010 നവംബര്‍ 11ന് അദ്ദേഹം ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായത്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍. എന്നാല്‍ സംസ്ഥാനം വിഭജിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2014 മാര്‍ച്ച് 10 ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

2014 മാര്‍ച്ച് 10ന് അദ്ദേഹം ജയ് സമൈക്യന്ദ്ര പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ നിരവധി സീറ്റുകളില്‍ കെട്ടിവെച്ച തുക നഷ്ടമായതോടെ 2018 ജൂലൈ 13-ന് പാര്‍ട്ടി പിരിച്ചുവിടുകയും റെഡ്ഡി വീണ്ടും കോണ്‍ഗ്രസ്സിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News