സിപിഐഎം മുൻ എംപി ലഹാനു കോം അന്തരിച്ചു; വിട പറഞ്ഞത് മഹാരാഷ്ട്രയിലെ മുതിർന്ന ആദിവാസി നേതാവ്

lahanu kom

മഹാരാഷ്ട്രയിലെ മുതിർന്ന ആദിവാസി നേതാവും സിപിഐഎം മുൻ എംപിയുമായ ലഹാനു കോം (86) അന്തരിച്ചു. പത്ത് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിൽ ആദിവാസികളുടെ ഉന്നമനത്തിനും കർഷകരുടെ അഭിവൃദ്ധിക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സംസ്ഥാന സി ഐ ടി യു വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ അനുശോചിച്ചു.

സംസ്ഥാനത്ത് ദഹാനു മണ്ഡലത്തിൽ നിന്നും 1975ൽ ലോകസഭയിലേക്കും ഒരു തവണ മഹാരാഷ്ട്ര നിയമസഭയിലേക്കും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ ലഹാനു കോം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടു കാലത്തിലധികം നീണ്ടു കിടക്കുന്ന പ്രവർത്തന ബന്ധമാണ് പരിചയമാണ് തനിക്കുള്ളതെന്നും പി ആർ പറഞ്ഞു.

ALSO READ; പ്രമുഖ നടൻ രാജേഷ് അന്തരിച്ചു; മലയാളത്തിലും തമിഴിലുമായി 150-ൽ ഏറെ സിനിമകളിൽ വേഷമിട്ടു

അഖില ഭാരതീയ കിസാൻസഭയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആദിവാസിക്കുട്ടികളെ പഠിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയായ ആദിവാസി പ്രഗതി മണ്ഡലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹേമലത, മകൻ: സുബോധ്, മകൾ: സുനന്ദ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali