മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്; ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കോടതി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. 54കാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജയിലിലടച്ചത്. ഇദ്ദേഹത്തിനൊപ്പം മറ്റ് അഞ്ച് പേരെയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

ALSO READ:  വീട്ടില്‍ കൊതുകുശല്യം കൊണ്ട് പൊറുതിമുട്ടിയോ ? കൊതുകിനെ തുരത്താന്‍ നാരങ്ങകൊണ്ടൊരു പൊടിക്കൈ

വീല്‍ചെയറില്‍ കഴിയുന്ന സായിബാബയെ 2022 ഒക്‌ടോബറില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീം കോടതി ഇത് മാറ്റിവയ്ക്കുകയും കേസില്‍ ആദ്യം മുതല്‍ വാദം കേള്‍ക്കണമെന്നും നിര്‍ദേശിച്ചു. ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സായിബാബ.

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണെന്ന് കാട്ടിയാണ് ഗച്ഛിറോളിയിലെ സെഷന്‍സ് കോടതി സായിബാബയെയും  മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്.

ALSO READ:  “ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് നടത്തിയത് തെരഞ്ഞെടുപ്പ് നാടകം”: ഇടുക്കിയിലെ പ്രതിഷേധത്തിനെതിരെ വികെ സനോജ്

ഗഡ്ചിറോളിയിലെയും മറ്റും മാവോയിസ്റ്റുകള്‍ക്കിടയില്‍ പ്രചരിക്കാന്‍ ഉദ്ദേശിച്ചുള്ള, അക്രമത്തിന് പ്രേരിപ്പിക്കുന്ന സാഹിത്യങ്ങള്‍ സായിബാബയുടെ പക്കലുണ്ടെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ കൃത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് നിരത്താന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News