അക്രമികളുടെ വെടിയേറ്റ് ഹരിയാന മുന്‍ എംഎല്‍എ മരിച്ചു

മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഇന്ത്യന്‍ നാഷണൽ ലോക്ദള്‍ പ്രസിഡന്റ് ആണ്. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

ALSO READ: വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാറിലെത്തിയ അക്രമികള്‍ നഫെ സിങ് റാത്തിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

ALSO READ: അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തം; ഇന്ത്യൻ യുവാവ് മരിച്ചു

മുന്‍ മന്ത്രി മംഗേ റാം നമ്പര്‍ദാറിന്റെ മകനും ബിജെപി നേതാവുമായ ജഗദീഷ് നമ്പര്‍ദാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന പൊലീസ് നഫെ സിങ് റാത്തിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2023 ജനുവരിയില്‍ ആയിരുന്നു ഇത് നടന്നത്. ആത്മഹത്യ പ്രേരണ കുറ്റം ഐപിസി സെക്ഷന്‍ ൩൦൬ ചുമത്തിയാണ് അന്ന് കേസെടുത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News