കൊച്ചിയിൽ നടന്നത് തൊഴിൽ പീഡനമല്ലെന്ന യുവാവിന്‍റെ മൊഴി വ്യാജമെന്ന ആരോപണവുമായി മുൻ മാനേജർ

harrasment

കൊച്ചിയിൽ നടന്നത് തൊഴിൽ പീഡനമല്ലെന്ന യുവാവിന്റെ മൊഴി ഉബൈലിനെ സംരക്ഷിക്കാണെന്ന് കെൽട്രോ മുൻ മാനേജർ മനാഫ്. ഉബൈൽ കെൽട്രോ എന്ന സ്ഥാപനത്തിൽ ജീവനക്കാരെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ലൈംഗിക പീഡനത്തിൽ സ്ത്രീ ജീവനക്കാർ പരാതി നൽകിയിട്ടുണ്ടെന്നും മനാഫ് പറഞ്ഞു. തനിക്കെതിരെ മൊഴി നൽകിയ യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മനാഫ് കൈരളി ന്യൂസിനോട് പറഞ്ഞു.

ആറ് മാസത്തേ ട്രെയിനിങ്ങിനു ശേഷം സ്വന്തമായി സ്ഥാപനം തുടങ്ങുവാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തായിരുന്നു ഹിന്ദുസ്ഥാൻ പവർ ലിംഗ്സ് ഉടമ ജോയി ജോസഫും കെൽട്രോ ഉടമ ഉബൈലും ജീവനക്കാരെ ആകർഷിച്ചിരുന്നതെന്നാണ് മനാഫ് പറയുന്നത്.

ALSO READ; ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു; സ്വകാര്യ കോളേജ് തടഞ്ഞുവെച്ച സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിനിക്ക് തിരികെ ലഭിച്ചു

കേരളത്തിൽ വിവിധ ഇടങ്ങളിൽ ജോയി ജോസഫിന്റെയും ഉബൈലിന്റെയും നേതൃത്വത്തിൽ നിരവധി സ്ഥാപനങ്ങളിൽ സമാനമായ പീഡനം നടക്കുന്നുണ്ടെന്നും വർഷങ്ങൾക്കു മുന്നേ നിരവധി പരാതികലുണ്ടായിട്ടുണ്ടെന്നും മനാഫ് വ്യകതമാക്കി. 18 വയസ്സിനു മുകളിലുള്ള 15,000 ത്തോളം കുട്ടികളാണ് ഈയൊരു ട്രാപ്പിൽ വീണിരിക്കുന്നതെന്ന് മനാഫ്. കമ്പനിയുടെ കള്ളത്തരങ്ങൾ മനസ്സിലാക്കിയ തന്നെ നിർബന്ധിച്ചു രാജിവെപ്പിക്കുകയായിരുന്നു എന്നാണ് മുൻ മാനേജരായ മനാഫിന്‍റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News