‘ഇന്ത്യ മുന്നണിയിൽ സംഘപരിവാറിനെതിരെ ശക്തമായി പോരാടുന്നത് സിപിഐഎമ്മാണ്’; രാഹുൽ ഗാന്ധിയുടെ സിപിഐഎം- ബിജെപി ഡീൽ ആരോപണം തള്ളി മുൻ കെപിസിസി സെക്രട്ടറി

vinod krishna

രാഹുൽ ഗാന്ധിയുടെ സി പി ഐ എം- ബി ജെ പി ഡീൽ ആരോപണം തള്ളി മുൻ കെപിസിസി സെക്രട്ടറി. ഇന്ത്യ മുന്നണിയിൽ സംഘപരിവാറിനെതിരെ ശക്തമായി പോരാടുന്ന സംഘടനയാണ് സി പി ഐ എം എന്ന് വിനോദ് കൃഷ്ണ പറഞ്ഞു.

സിപിഐഎം – ബിജെപി ഡീൽ ആരോപണത്തിൽ രാഹുൽഗാന്ധി
മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് വിമർശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കേരളത്തിൽ നടക്കുന്ന അസംബ്ലി ഇലക്ഷനിൽ സി പി എം – ബി ജെ പി ധാരണയുണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ ഇന്ത്യ മുന്നണിയിൽ നിന്നും സി പി എം നെ പുറത്താക്കണം. ഇലക്ഷൻ അജണ്ടയുടെ ഭാഗമായാണ് സി പി എമ്മിനെ സി ജെ പി എന്ന് രാഹുൽ ഗാന്ധി ആക്ഷേപിക്കുന്നത് എങ്കിൽ കേരളത്തിലെ ജനങ്ങളോടും സി പി എമ്മിനോടും രാഹുൽ ഗാന്ധി മാപ്പ് പറയാൻ തയ്യാറാകണം.

ഇന്ത്യ മുന്നണിയിൽ നിന്ന് കൊണ്ട് സംഘപരിവാർ സംഘടനകളോടും, മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാറിനോടും പോരാടുന്ന മതേതര കക്ഷിയാണ് സി പി എം. സി പി എം കേരളത്തിൽ സി ജെ പി യും തമിഴ്‌നാട്ടിൽ ചെല്ലുമ്പോൾ എങ്ങനെയാണ് സി പി എം ആകുന്നത് എന്ന് കൂടി നേതാക്കൾ വ്യക്തമാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News