
ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ കെഎസ്‌യു വിനെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ലോ കോളേജിലെ മുൻ കെഎസ്‌യു പ്രവർത്തക അപർണ കെ പ്രസന്നൻ. വിഡി സതീശന്റെ പ്രസ്താവന വളരെ മനപ്രയാസത്തിലാക്കിയെന്ന് അപർണ ഫേസ്ബുക്കിൽ പറഞ്ഞു.
ഈ വിഷയത്തിൽ കെഎസ്‌യു നിലപാട് അറിയിച്ചുകൊണ്ട് കെഎസ്‌യു പ്രവർത്തകരുടെ ആത്മാഭിമാനത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡോ. അലോഷ്യസ് സേവിയറിന് ചേർത്തുപിടിച്ചെന്നും അപർണ പറഞ്ഞു.
Also Read: പവർകട്ടിൽ മുഖ്യമന്ത്രിക്കും പണികിട്ടി; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി തടസം
വിഡി സതീശന്റെ ഈ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസിനകത്തും കെഎസ്‌യുവിനകത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗവ. പ്ലീഡർ നിയമനത്തിൽ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്ക് എന്താണ് കാര്യം എന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

