മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു. 85 വയസായിരുന്നു. ക്വാലാലംപൂരിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ്‌ മരണ വാർത്ത പങ്കുവെച്ചത്‌.

Also read: ട്രംപിന്റെ ചുങ്കത്തെ എതിർക്കുന്നവർ മോദി ചുങ്കം പിൻവലിക്കുന്നതിനെ അനുകൂലിക്കുകയല്ലേ വേണ്ടത്? എന്നാണോ നിങ്ങളുടെ ചോദ്യം ഇതാ ഉത്തരം

ഞായറാഴ്ച അബ്ദുള്ളയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചതെന്നും ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ അറിയിച്ചു.

Also read: ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒൺലി ട്രിപ്പ് ; ബ്ലൂ ഒറിജിൻ എൻ എസ് 1 വിക്ഷേപിച്ചു

അബ്ദുള്ള അഹമ്മദ് ബദവി 2003 ലാണ്‌ മലേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. 22 വർഷത്തെ ഭരണത്തിന് ശേഷം മഹാതിർ മുഹമ്മദ് രാജിവച്ചതിനെത്തുടർന്നാണ്‌ ബദവി അധികാരത്തിൽ എത്തുന്നത്. 2004 ലെ മലേഷ്യൻ പൊതുതെരഞ്ഞെടുപ്പിൽ അബ്ദുള്ള ബദവി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2008-ലെ പൊതുതെരഞ്ഞെടുപ്പിൽ, അബ്ദുള്ള ബദാവിയുടെ ഭരണകക്ഷിയായ ബാരിസാൻ നാഷനൽ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News