പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോർത്തിയെന്ന കേസിലാണ് ഇമ്രാൻ ഖാന് തടവ് ശിക്ഷ. ഇതേ കേസിൽ  മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കെതിരെയും മുൻപ് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Also read:നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചത്: കടകംപള്ളി സുരേന്ദ്രൻ

വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണ വിവരമുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ , ഖുറേഷി എന്നിവർ അറസ്റ്റിലായത്. വിചാരണ പൂർത്തിയായത് ജയിലിൽവച്ചാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News