പാകിസ്ഥാന് ഭൂമിയില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നില്ല, ഇന്ത്യ ചന്ദ്രനിലെത്തി: നവാസ് ഷെരീഫ്

ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപണത്തെ അഭിനന്ദിച്ചും പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയെ വിമര്‍ശിച്ചും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി എന്നാല്‍ പാകിസ്ഥാന് ഭൂമിയില്‍ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് നവാസ് ഷെരീഫ് പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്ഥാനില്‍ പ്രകൃതി ദുരന്തങ്ങളും വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

ALSO READ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങ്; ക്ഷണം സ്വീകരിച്ച് സോണിയാ ഗാന്ധി

പാകിസ്ഥാന്റെ അയല്‍ക്കാര്‍ ചന്ദ്രനിലെത്തി എന്നാല്‍ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍. ഇത്തരത്തില്‍ മുന്നോട്ടു പോയിട്ട് യാതൊരു കാര്യമില്ല. രാജ്യം ക്ഷയിക്കാന്‍ കാരണം നമ്മള്‍ തന്നെയാണ്. ഇങ്ങനെയല്ലായിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ മറ്റൊരു സ്ഥാനത്ത് എത്തേണ്ടതാണ്. 2013ല്‍ വൈദ്യുതി ലഭ്യത ഇല്ലാതായതോടെ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നു. പിന്നീട് ആ അവസ്ഥയില്‍ മാറ്റം ഉണ്ടായി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനായി. കറാച്ചിയില്‍ സമാധാനം പുനഃസ്ഥാപിച്ചു. ഹൈവെകള്‍ നിര്‍മിച്ചു. വികസനത്തിന്റെ പുതിയ കാലഘട്ടമായിരുന്നു അതെന്നും നവാസ് ഷെരീഫ് പറഞ്ഞു. 1993, 1999, 2017 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും തന്നെ പുറത്താക്കി. 2014ല്‍ എന്റെ ഭരണകാലത്ത് 2 രൂപയ്ക്ക് റൊട്ടി കിട്ടുമായിരുന്നു. ഇപ്പോള്‍ അത് 30 രൂപയായി. തനിക്കും പിഎംഎല്‍എന്‍ നേതാക്കള്‍ക്കെതിരെയും കള്ളക്കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News