ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വിവാഹിതയായി

ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വിവാഹിതയായി. ദീര്‍ഘകാല പങ്കാളിയായ ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡിനെയാണ് ജെസീന്ത വിവാഹം കഴിച്ചത്. തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്ന് ഏകദേശം 310 കിലോമീറ്റര്‍ വടക്കായി നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്‌സ് ബേയിലാണ് വിവാഹം നടന്നത്.

ALSO READ: നാട്ടിൽ ഇത്രയധികം പണക്കാരോ? കഴിഞ്ഞ വർഷം നടന്നത് റോൾസ്‌റോയ്‌സിന്റെ റെക്കോർഡ് ഡെലിവറി

കടുത്ത കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2022ല്‍ നടക്കേണ്ട വിവാഹം മാറ്റിവെക്കുകയായിരുന്നു.സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും മാതൃകാപരമായി പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവയ്ക്കുകയുമായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജെസീന്തയും ക്ലാര്‍ക്കും ഇവരുടെ അഞ്ച് വയസുകാരിയായ മകള്‍ നീവും ഒരുമിച്ച് തന്നെയാണ് താമസിച്ചു വന്നിരുന്നത്. വിവാഹത്തിന് സുഹൃത്തും പ്രശസ്ത ഡിസൈനറുമായ ജൂലിയറ്റ് ഹൊഗന്‍ ഡിസൈന്‍ ചെയ്ത വെള്ള ഗൗണാണ് ജെസീന്ത ധരിച്ചത്.

ALSO READ: ഇടുക്കി മുട്ടം എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ
ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയില്‍ ജെസീന്ത താന്‍ ഭരണത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News