പാക്കിസ്ഥാനില്‍ സ്‌ഫോടനം 40 പേര്‍ മരിച്ചു; 130 പേര്‍ക്ക് പരുക്കേറ്റു

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 130 പേര്‍ക്ക് പരുക്കേറ്റു. രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗത്തിനിടെയാണ് ബോംബ് സ്‌ഫോടനം. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെയുഐ-എഫ് മേധാവി മൗലാന ഫസ്ലുര്‍ റഹ്‌മാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.

Also Read: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തും; മന്ത്രി വീണാ ജോർജ്

മുഖ്യമന്ത്രി അസം ഖാന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം എത്തരത്തിലുള്ളതാണെന്നതില്‍ വ്യക്തതയില്ല. ചാവേര്‍ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News