പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി, തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി വിദ്യാർത്ഥി

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെയും കൊണ്ട് ഉടൻതന്നെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ALSO READ: ‘ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്, ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ല’, റോഷി അഗസ്റ്റിൻ

പത്തനംത്തിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് 14കാരനെ കാണാതായത്. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും എഴുതിയ കുട്ടിയുടെ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

ALSO READ: ടൈംസ് ഹയർ എഡ്യുക്കേഷൻ്റെ 2024-ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എം ജി സർവകലാശാല മൂന്നാം സ്ഥാനത്ത്; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

തന്റെ ഹോബി എഴുത്താണെന്നും അഭിനേതാവാകാനാണ് താല്‍പര്യമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. തനിക്ക് കഥയെഴുതണം. പണമുണ്ടാക്കാന്‍ സാവകാശം വേണം. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ജീവിച്ച് കാണിക്കണമെന്നും കത്തില്‍ എഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News