കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്

പാലക്കാട് വ്യാപാരികളെ തടഞ്ഞുനിർത്തി നാലരക്കോടി രൂപ തട്ടിയ കേസിൽ അന്വേഷണം ബ്ലാംഗ്ലൂരിലേക്ക്. കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിക്കുന്നത്. സംഭവത്തിൽ സമാന കുറ്റകൃത്യങ്ങളില്‍ പ്രതികളായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപിക്കുന്നത്.

Also Read: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് നമുക്ക് സ്വന്തം: കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ഇത് വലിയ ഉത്തേജനമാകുമെന്ന് കെ കെ രാഗേഷ്

പണം കടത്തിക്കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നി‍ര്‍ത്തി നാലര കോടി കവർന്നെടുത്ത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം കവർച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്.

Also Read: ‘പാട്ടിന്റെ പാലാഴി തീർത്ത ദക്ഷിണാമൂർത്തി’, സംഗീത ഇതിഹാസത്തിന്റെ ഓർമ്മകൾക്ക് പത്താണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here