ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷം; മരണം നാല് കടന്നു, പരിക്കേറ്റവരിൽ പൊലീസുകാരും

ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷത്തിൽ മരണം നാലായെന്ന് റിപ്പോർട്ട് . ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പൊലീസുകാരുമുണ്ട്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഉന്നത തല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് സർക്കാർ അറിയിച്ചു. സംഘർഷ ബാധിത പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ മദ്രസ പൊളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. സംഘർഷത്തെ തുടർന്ന് നൈനിറ്റാൾ ജില്ലാഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Also Read; അമേരിക്ക വരെ കൊണ്ടുപോയിട്ടും വളർത്തുനായ സുഖം പ്രാപിച്ചില്ല; മൃഗങ്ങൾക്കുവേണ്ടിയുള്ള അത്യാധുനിക ആശുപത്രിയുമായി രത്തൻ ടാറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News