
എറണാകുളം നെടുമ്പാശേരിയിൽ നാല് കിലോ കഞ്ചാവ് പിടികൂടി. നായത്തോടിന് സമീപത്തു നിന്നാണ് കഞ്ചാവ് പിടികൂടിയത്.കൊല്ലം സ്വദേശി റഷീദ് കസ്റ്റഡിയിൽ. എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Also read: ഈ കൊടുംചൂടില്‍ വൈദ്യുതി ബില്‍ 35 ശതമാനം വരെ കുറയ്ക്കാം; ഇങ്ങനെ ചെയ്താല്‍ മതി
അതേസമയം, കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർത്ഥി അനുരാജ് ആണ് പിടിയിലായത്. കഞ്ചാവ് ആവശ്യമുള്ളവരിൽ നിന്ന് പണം ശേഖരിച്ച് കൈമാറിയത് അനുരാജെന്ന് പോലീസ് പറയുന്നു. ഷാലിക്കും ആഷിഖും ചേർന്ന് കൊണ്ടുവന്ന 4 പാക്കറ്റ് കഞ്ചാവ് ആകാശിൻ്റെ മുറിയിലെത്തിച്ചതും അനുരാജ് ആണ്.
അതേസമയം കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പ്രതിപക്ഷ നേതാവിൻ്റെ വാദം പൊളിയുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷാലിക്ക് കെ എസ് യു യൂണിറ്റ് സെക്രട്ടറി തന്നെയെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന് ലഭിച്ചു. കെ എസ് യു വിൻ്റെ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഷാലിക്ക് കളമശേരി പോളിടെക്നിക് സെക്രട്ടറിയായപ്പോൾ കെ എസ് യു പുറത്തിറക്കിയ പോസ്റ്റർ ആണിത്.
Also read: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു
കൈരളി ന്യൂസ് പറഞ്ഞാൽ കെ എസ് യുക്കാർ കഞ്ചാവ് കടത്തുകാർ ആവില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. കെ എസ് യു നേതാക്കള ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണ്ണായക വിവരങ്ങൾ ആണ്. ലഹരി വിൽപനയാണ് മുഖ്യ തൊഴിലെന്ന് നേതാക്കൾ പറഞ്ഞു. കാമ്പസിന് പുറത്തും കഞ്ചാവ് വിൽപനയുണ്ട്. കെ എസ് യു ഭാരവാഹിയായിരിക്കെയാണ് കഞ്ചാവ് വിൽപനയിലേക്ക് കടന്നത്. സുരക്ഷിതമാണെന്ന ധാരണയിലാണ് ഹോസ്റ്റലിൽ സൂക്ഷിച്ചത്.
ചില്ലറ വിൽപനക്ക് തയ്യാറാക്കുന്നത് ആകാശിൻ്റെ മുറിയിൽ വച്ചാണ്. ആകാശും കെ എസ് യു പ്രവർത്തകനാണ്. കെ എസ് യു പോളി യൂണിറ്റ് കമ്മറ്റികൾ ചേരുന്നത് ഇതേ മുറിയിൽ ആണ്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആദിൽ ഇതേ മുറിയിലെ താമസക്കാരൻ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here