ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

death

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊമ്പൊടിഞ്ഞാലിലാണ് സംഭവം.കൊമ്പൊടിഞ്ഞാല്‍ സ്വദേശികളായ ശുഭ, ശുഭയുടെ മാതാവ് രണ്ട് മക്കൾ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.

ഇവരാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. നാലു വയസ്സുകാരൻ അഭിനവിന്റെ മൃതദേഹം നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ താമസിച്ച വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: Four members of a family were found burnt to death in Idukki. The incident took place in Kombotinjal. Shubha, a native of Kombotinjal, and her mother and two children lived in the house.It is suspected that these are the deceased. It is learnt that the body of four-year-old Abhinav has been identified. The house where they lived was completely burnt down. Vellathuval police have started an investigation into the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News