ചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞിനെ് ജീവനോടെ കണ്ടെത്തിയത് മരക്കൊമ്പില്‍

കഴിഞ്ഞ ദിവസമാണ് യുഎസ്എയിലെ ടെന്നസിയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി മരണങ്ങള്‍ ഉണ്ടായി. ഏകദേശം് 35,000 പേര്‍ക്ക് വൈദ്യുതി വിതരണം നഷ്ടപ്പെട്ടു. എന്നാല്‍ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വീട്ടില്‍ കിടത്തിയ ടെന്നസി സ്വദേശിനിയായ മൂറിന്റെ നാല് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ചുഴലിക്കാറ്റിന് ശേഷം കണ്ടെത്തിയത് പ്രദേശത്തെ ഒരു മരച്ചില്ലയില്‍ നിന്ന്. സംഭവത്തെ കുറിച്ച് 22 കാരിയായ മൂര്‍ പറയുന്നതിങ്ങനെയാണ്,’ ‘ചുഴലിക്കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതോടെ തങ്ങളുടെ താത്കാലിക വീട് രണ്ടായി പിളര്‍ന്നു. പിന്നാലെ ചുഴലിക്കാറ്റിന്റെ താഴ്ഭാഗം വീട്ടിനുള്ളിലേക്ക് കയറുകയും കുഞ്ഞിനെ കിടത്തിയ ബാസ്‌ക്കറ്റോടെ ഉയര്‍ത്തുകയുമായിരുന്നു.’

ALSO READപാർലമെന്റ് ആക്രമണം; പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു
ചുഴലിക്കാറ്റ് വീശിയടിച്ച് സമയത്ത് മൂറും ഭര്‍ത്താവും ഒരു വയസുള്ള മകന്‍ പ്രിന്‍സ്റ്റണുമായിരുന്നു ആ താത്കാലിക വീട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാര വഴിയിലുണ്ടായിരുന്ന ഇവരുടെ വീട് കാറ്റ് ശക്തിപ്രാപിച്ചപ്പോള്‍ തന്നെ തകര്‍ന്നു. പിന്നാലെ നാല് മാസം പ്രായമായ കുട്ടിയെ കിടത്തിയ ബാസ്‌ക്കറ്റ് കാറ്റിന്റെ ശക്തിയില്‍ വായുവില്‍ ഉയര്‍ന്നു. ഈ സമയം മൂറിന്റെ ഭര്‍ത്താവ് കുട്ടിയെ കിടത്തിയ ബാസ്‌ക്കറ്റില്‍ പിടിച്ചെങ്കിലും കാറ്റിന്റെ ശക്തിയില്‍ അദ്ദേഹം തെറിച്ച് വീഴുകയും കുട്ടിയോട് കൂടി ബാസ്‌ക്കറ്റ് വായുവിലുയരുകയുമായിരുന്നു. ഒരു വയസുള്ള മൂത്തമകന്‍ പ്രിന്‍സ്റ്റണും മൂറും ഈ സമയം ഒരുമിച്ചായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ALSO READകിഴക്കിന്റെ വെനീസ് മുഖം മാറും; ആലപ്പുഴയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ
‘മകന്റെ മുകളിലേക്ക് ചാടാനും അവനെ രക്ഷിക്കാനും ആരോ എന്നോട് ഉള്ളില്‍ നിന്ന് പറയുന്നത് പോലെ തോന്നി. ആ നിമിഷം ബാസ്‌ക്കറ്റ് നോക്കി ഞാന്‍ ചാടി. പക്ഷേ ചുമരിടിഞ്ഞ് താഴെ വീണു. എനിക്ക് ശ്വസിക്കാന്‍ പോലും പറ്റിയില്ല.’ മൂര്‍ താനും കുടുംബവും കടന്ന് പോയ നിമിഷത്തെ കുറിച്ചോര്‍ത്തു. പിന്നീട് ചുഴലിക്കാറ്റ് ശമിച്ച ശേഷവും പെയ്തിറങ്ങിയ മഴയത്ത് മൂറും ഭര്‍ത്താവും മൂത്തമകനോടൊപ്പം കുഞ്ഞിനെ അന്വേഷിച്ച് അലഞ്ഞു. ഒടുവില്‍ ഒരു മരത്തിന്റെ കൊമ്പില്‍ സുരക്ഷിതനായി ബാസ്‌ക്കറ്റില്‍ ഇരിക്കുന്ന തങ്ങളുടെ മകനെ അവര്‍ കണ്ടെത്തി. അവന്‍ മരിച്ചെന്നായിരുന്നു താന്‍ ആദ്യം കരുതിയിരുന്നതെന്ന് അവര്‍ പ്രദേശിക മാധ്യമത്തോട് പറഞ്ഞു. ചുഴലിക്കാറ്റില്‍ കാറും വീടും അടക്കം സര്‍വ്വവും നഷ്ടമായ മൂറിനെയും കുടുംബത്തെയും സഹായിക്കാനായി സഹോദരി കെയ്റ്റ്ലിന്‍ മൂര്‍, ഗോ ഫണ്ട് മി സൈറ്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. മൂറിന്റെ ഭര്‍ത്താവിന്റെ ഒരു കൈയും കാലും ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒടിഞ്ഞു. കുട്ടികള്‍ക്കും മൂറിനും ചെറിയ ചതവുകളും മുറിവുകളും മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News