കാര്‍ മരത്തിലിച്ച് തീപിടിച്ചു; നവദമ്പതികള്‍ അടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

കാര്‍ മരത്തിലിടിച്ച് തീപിടിച്ച് നവദമ്പതികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഭോപ്പാലില്‍ കഴിഞ്ഞ ദിവസം അതിരാവിലെയാണ് സംഭവമുണ്ടായതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഹാര്‍ദ ജില്ലയിലായിരുന്നു അപകടം സംഭവിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച മധ്യപ്രദേശില്‍ ബസ് ട്രോളിയുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ മധ്യപ്രദേശിലെ ഷാജാപൂരിലായിരുന്നു അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News