എക്‌സൈസ് ഉദ്യോഗസ്ഥരെന്ന പേരില്‍ പണം തട്ടിയ കേസില്‍ നാലുപേര്‍ പിടിയില്‍

എക്‌സൈസ് ഉദ്യോഗസ്ഥരെന്ന പേരില്‍ ലോഡ്ജില്‍ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. നെടുങ്കണ്ടം സ്വദേശികളാണ് പിടിയിലായത്. പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. നാല് വര്‍ സംഘം കുമളിയില്‍ ഇതര സംസ്ഥാന തൊഴിലാളിയേയും മര്‍ദ്ധിച്ചു.

നെടുങ്കണ്ടം പച്ചടി പള്ളിക്കടവില്‍ അനൂപ്, പുല്ലുപാറ പുത്തനന്‍ വീട് സവിന്‍, തെക്കേപറമ്പില്‍ മനു, ആറാട്ടുചാണില്‍ ആഷിന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കുമളിയിലെ സ്വകാര്യ ബാറില്‍ കയറി മദ്യപാനത്തിനുശേഷം പുറത്തിറങ്ങിയ നാല് വര്‍ സംഘം ഇതര സംസ്ഥാന തൊഴിലാളിയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ഇയാളെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് മദ്യപിക്കാന് പണം കണ്ടെത്തുന്നതിനായികുമളിയിലെ സ്വകാര്യ ലോഡ്ജില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളില്‍ പരിശോധന നടത്തുകയും 1250 രൂപ ബാഗില്‍ നിന്നും എടുക്കുകയും ചെയ്തു. ഇത് പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് താമസക്കാരെ ഭീഷണിപ്പെടുത്തി കടന്നു.

ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച കേസില്‍ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥരെന്ന പേരില്‍ നാലുപേര്‍ ലോഡ്ജില്‍ അക്രമം നടത്തിയ കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് കുമളിയും പരിസര പ്രദേശങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഒന്നാംമൈലിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. കുമളി സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here