
കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ചു. വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്, ഒരാളെ രക്ഷപ്പെടുത്തി. പോസ്റ്റ്മോർട്ടം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും
തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. വയനാടിൽ നിന്നുള്ള 26 അംഗ വിനോദയാത്ര സംഘത്തിൽ പ്പെട്ടതായിരുന്നു ഇവർ .കൽപ്പറ്റ സ്വദേശി കളായ അനീസ, വാണി , ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ജിൻഷ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഞായറാഴ്ച വൈകീട്ട് നലരയോടെയാണ് സംഭവം. മരിച്ച ബിനീഷ് സി പി ഐ (എം) കൽപ്പറ്റ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്.
also read: പിറകിൽ നിന്നും ചാടി വീണ് കടുവ, ഷീൽഡ് കൊണ്ട് തടഞ്ഞ് ജയസൂര്യ; വെടിയുതിർത്ത് ആര്‍ആര്‍ടി
ബീച്ചിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്ത് എത്തി. തിരയിൽ പെട്ടവരെ പുറത്ത് എത്തിച്ചെങ്കിലും നാല് പേർ മുങ്ങിമരിച്ചു. അവധി ദിവസമായത് കൊണ്ട് തന്നെ ബീച്ചിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൃതദേഹങ്ങൾ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

