പഞ്ചാബിലെ സൈനിക ക്യാമ്പിനുള്ളിൽ വെടിവയ്പ്പ്, 4 പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ സൈനിക ക്യാമ്പിനുള്ളിൽ വെടിവയ്പ്പ്. പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ്പ് നടന്നത്. അക്രമികൾക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു.

സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെ ദ്രുതകർമ്മസേന പ്രദേശം സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിവെപ്പിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പരുക്കോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പഞ്ചാബ് പൊലീസുമായി ചേർന്ന് അന്വേഷണം നടത്തി വരികയാണെന്നും സൈന്യം അറിയിച്ചു. രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ റൈഫിളിൽ നിന്നാണോ വെടിയുതിർത്തത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും സൈന്യം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News