
കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ നാലു വിദ്യാർത്ഥികളെ കാണാതായി. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മഞ്ചേശ്വരം കുഞ്ചത്തൂർ സ്വാഗത് ഹോട്ടലിനു സമീപത്തെ താമസിക്കുന്ന 14 വയസ്സുകാരനായ യാസിൻ ഹുസൈൻ, 13 വയസ്സുകാരൻ സുൽത്താൻ എന്നിവരെ വീട്ടിൽ നിന്ന് കാണാതായത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ കുട്ടികളുടെ ബന്ധുവായ എ മുഹമ്മദ് ഹനീഫ നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. യാസിൻ ഹുസൈൻ മുഹമ്മദ് ഹനീഫയുടെ മരുമകനും സുൽത്താൻ ജ്യേഷ്‌ഠന്റെ ഭാര്യയുടെ അനിയത്തിയുടെ മകനുമാണ്. ബസ്റ്റാൻഡ്, റെയിൽ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്.
വോർക്കാടി, നീരോളിക്കെയിൽ പ്രവർത്തിക്കുന്ന ശ്രീമാതാ ബാലികാശ്രമം ട്രസ്റ്റിൻ്റെ ഹോസ്റ്റലിൽ നിന്ന് രണ്ടു പെൺകുട്ടികളെയും കാണാതായി. കാസർകോട് ഊർദൂർ മണിയൂരിലെ 15 വയസുള്ള അമൃത, കേളുഗുഡെയിലെ 14 വയസുള്ള കെ.വി അനന്യ എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്കു ശേഷമാണ് ഇരുവരെയും കാണാതായതെന്ന് ആശ്രമം ട്രസ്റ്റിനായി നാരായണഭട്ട് നൽകിയ പരാതിയിൽ പറയുന്നു. കാണാതായ കുട്ടികളെക്കുറിച്ച് എതെങ്കിലും വിവരം ലഭിച്ചാൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

