പാലക്കാട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;മൂന്നുപേർക്ക് പരുക്ക്

പാലക്കാട് മുടപ്പല്ലൂർ കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്ക് .
ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11), ശ്രീലക്ഷ്മി (12)എന്നിവർക്കാണ് പരുക്കേറ്റത്.

Also Read:മഴക്കെടുതി രൂക്ഷം; ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് വീട് തകർന്നു

ഗോവിന്ദാപുരം-വടക്കഞ്ചേരി സംസ്ഥാനപാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാൻ,ഓട്ടോ ടാക്സി, ഇരു ചക്ര വാഹനം, കെഎസ് ആർ ടിസി ബസ് എന്നീ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . മുമ്പിൽ പോയ പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ വരുകയായിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു.

Also Read:സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; അതീവ ജാ​ഗ്രത വേണമെന്ന് നിർദ്ദേശം

വടക്കഞ്ചേരിയിലെയും വള്ളിയോട്ടിലെയും വിവിധ സ്കൂളുകളിലെ പത്തോളം വിദ്യാർത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അതേസമയം പരുക്കേറ്റവരെ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News