പുറത്തേക്ക് വലിച്ചെറിഞ്ഞു, ചവിട്ടി; ഇടുക്കിയിൽ നാലു വയസുകാരന് ക്രൂര മർദ്ദനം

IDUKKI Child Assault

ഇടുക്കിയിൽ നാലു വയസുകാരന് ക്രൂര മർദ്ദനം. ഇടുക്കി കാന്തല്ലൂരിൽ ആണ് സംഭവം. ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഈ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിക്ക് നേരെ തന്നെയാണ് ആക്രമണം ഉണ്ടായത്. കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുകയും വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. കുട്ടിയെ ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ALSO READ: ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന പേരിൽ സ്കൂൾ മൈതാനത്ത് കാർ റേസിംഗ്; തടയാനെത്തിയ പ്രൊബേഷൻ എസ്ഐക്ക് നേരെ ആക്രമണം

കാന്തല്ലൂർ ജി.എൻ പുരത്തെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന സംഘത്തിലുണ്ടായിരുന്ന കോകില എന്ന യുവതിയുടെ മകനാണ് മർദ്ദനമേറ്റത്. വൈകുന്നേരം അഞ്ചു മണിയോടെ കുട്ടിയെ താമസസ്ഥലത്തിന് പുറത്തേക്ക് കൊണ്ടുപോയി ചവിട്ടുകയും തല്ലുകയും ചെയ്യുകയായിരുന്നു. സമീപത്തുള്ള ഒരു കുറ്റിക്കാടിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് പ്രതികൾ ഈ ക്രൂരത കാട്ടിയത്.

മർദ്ദനം നേരിട്ട് കണ്ട പ്രദേശവാസികളായ നാട്ടുകാർ ഉടൻ തന്നെ ഇടപെടുകയും പ്രതികളായ യുവാക്കളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഇവരെ മോചിപ്പിച്ചത്. കുട്ടിയെ മർദ്ദിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News