മലപ്പുറത്ത് ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഓമാനൂർ മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. മാതാവ്: റസീന. സഹോദരങ്ങള്‍: റിഷാന്‍, ദില്‍ഷാല്‍, ഐദിന്‍.

Also Read: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News