തൃശൂരിൽ സ്കൂൾ വാൻ ഇടിച്ച് നാലു വയസ്സുകരിക്ക്‌ ഗുരുതരമായി പരുക്കേറ്റു

തൃശൂർ കാട്ടകാമ്പാലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറി നാലു വയസ്സുകരിക്ക്‌ ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകീട്ട്‌ നാലുമണിയോടെ കാട്ടകാമ്പാൽ ചിറക്കലിൽ ആണ് അപകടം ഉണ്ടായത്. ചിറളയം ബി.സി – എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിയായ ചിറക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ റിസ ഫാത്തിമക്കാണ് ഗുരുതരമായി പരുക്കേറ്റത്‌.

also read :സെൻസർ ബോർഡ് അംഗത്വത്തെ ചൊല്ലി സംഘപരിവാറിൽ ഭിന്നത രൂക്ഷം

സ്കൂളിൽ നിന്ന് വന്ന വാൻ തന്നെയാണ്‌ റിസയെ ഇടിച്ചത്. നാട്ടുകാർ ഓടിയെത്തിയാണ് വാനിന്റെ അടിയിൽ നിന്നും കുട്ടിയെ എടുത്തത്‌. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട്‌ വിദഗ്ദ ചികിത്സക്കയി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

also read :‘റാണി സിനിമയ്ക്ക് എന്റെ സ്നേഹവും പ്രാർത്ഥനയും. സ്നേഹപൂർവ്വം മോഹൻലാൽ’; സെപ്റ്റംബർ 21-ന് ‘റാണി’ തിയേറ്ററുകളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News