എക്‌സൈസിന്റെ മിന്നല്‍ പരിശോധന: തിരുവനന്തപുരത്ത് രാസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരത്ത് രസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരത്ത് ക്സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര എക്സൈസ് ആണ് യുവാക്കളെ പിടികൂടിയത്.

തിരുവഞ്ചൂര്‍ സ്വദേശികളായ അച്യുതന്‍ നമ്പൂതിരി(26), വിഘ്നേഷ്(25), തൈക്കാട് സ്വദേശി അര്‍ജുന്‍(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്‍(27) എന്നിവര്‍ നെയ്യാറ്റിന്‍കര എക്സൈസിന്റെ പിടിയിലാവുകയായിരുന്നു.

Also Read : ഭര്‍ത്താവുമായി അകന്ന് കഴിയുന്ന മകള്‍ രാത്രിയില്‍ വൈകി വീട്ടിലെത്തുന്നത് ഇഷ്ടമായില്ല; ചോദ്യം ചെയ്യല്‍ കലാശിച്ചത് കൊലപാതകത്തില്‍, ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയത് അമ്മയുടെ മുന്നില്‍വെച്ച്

നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ രതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍കൃഷ്ണ, വിനോദ്, പ്രസന്നന്‍, അല്‍ത്താഫ്, അഖില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിഷ്ണു ശ്രീ എന്നിവരും ഉണ്ടായിരുന്നു.

ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ നാല് മൊബൈല്‍ ഫോണുകളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പള്ളിച്ചല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിലിയായത്.

Also Read :ബെംഗളൂരുവിലെ തെരുവുകൾ ഭരിച്ച 7.5 കോടി വിലയുള്ള ഫെരാരിക്ക് ഒടുവിൽ പിടിവീണു; ഉടമ വെട്ടിച്ചത് ഒന്നരക്കോടി രൂപയുടെ റോഡ് നികുതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News