
കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമിന്റെയും കുണ്ടറ പൊലീസിന്റെയും നേതൃത്വത്തില്‍ കുണ്ടറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതി ഉള്‍പ്പെടെ നാല് യുവാക്കളെ 14 ഗ്രാം എം ഡി എം എയുമായി പിടികൂടി. കുഴിയം ചരുവിള സനീഷ് (34), അഞ്ചാംലുമ്മൂട് അരുണ്‍ ബാബു (30), തേവലക്കര അഭിജിത്ത് (32), പന്മന അല്‍ അമീന്‍ (26) എന്നിവരെയാണ് പിടികൂടിയത്.
സനീഷ് പോലീസിനെ ആക്രമിച്ചത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി ആണ്. കൊല്ലം റൂറല്‍ എസ് പി സാബു മാത്യു കെ എം. ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു നാളുകളായി പ്രതികള്‍ ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
അഭിജിത്തും അല്‍ അമീനും മുമ്പും ലഹരി കേസുകളില്‍ പ്രതികളായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ ആണ്. കുണ്ടറ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ അംബരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

