“ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ” ; ഇന്ത്യാ മുന്നണിക്ക് 14 അംഗ ഏകോപന സമിതി

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിനാലംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ എന്നാണ് സമിതിയുടെ മുദ്രാവാക്യം.

കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്. മുന്നണിയുടെ നേതൃപദവിയില്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 14 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.

also read; കോടികൾ കളക്ഷനുമായി ജയിലർ; ലാഭത്തിന്റെ ഒരു ഭാഗം രജനീകാന്തിന് നൽകി നിർമ്മാതാവ്

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ മുന്നണിയിലുള്ളത്. ഡി രാജ ആണ് സിപിഐയെ പ്രതിനിധീകരിക്കുന്നത്. ആകെ അംഗങ്ങളില്‍ ശരദ് പവാര്‍ ആണ് മുതിര്‍ന്ന അംഗം.

also read; വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; കേരളത്തിൽ സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here