പെണ്‍കുട്ടിയുമായി സൗഹൃദം; 14കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 14കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ബറേലിയിലെ ഗ്രാമത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ സഹപാഠികളായ രണ്ടു വിദ്യാര്‍ഥികളാണ് പ്രതികള്‍. പതിനാലും പതിനാറും വയസുള്ള രണ്ടു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് 14കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് പേരുടെയും സുഹൃത്താണ് 13കാരി. ഇതില്‍ പെണ്‍കുട്ടിയുമായി 14കാരന്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ പ്രതികളില്‍ ഒരാള്‍ പത്താം ക്ലാസ് പരീക്ഷ പാസായി. സുഹൃത്തുക്കളെ കാണാന്‍ പോയ പതിനാലുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 14കാരന്റെ മൃതദേഹം വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. എട്ടാം ക്ലാസുകാരന്‍ കുത്തേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് കേസിന് വഴിത്തിരിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News