
പത്തനംതിട്ടയിൽ പതിനാലുകാരി ഏൽക്കേണ്ടി വന്നത് അതിക്രൂരമായ പീഡനം. ലോഡ്ജ് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണർത്തി കട്ടിലിൽ നിന്നും വലിച്ചു താഴെ ഇട്ടശേഷം അമ്മയുടെ മുമ്പിൽ വച്ച് ബലാത്സംഗത്തിന് പെൺകുട്ടിയെ പ്രതി ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ജയ്മോൻനെയും പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
അതേസമയം പത്തനംതിട്ട പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ആണ് പ്രതികൾ പിടിയിലായത് . റാന്നി അങ്ങാടിക്കൽ ഉന്നക്കാവ് പള്ളിനടയിൽ ജയ്മോൻ (42), തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിനി (44) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്മോൻ. പ്രതികൾ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 15ന് പുലർച്ചെ ഒരുമണിക്ക് പത്തനംതിട്ട കോളേജ് ജംഗ്ഷന് സമീപമുള്ള ഹിൽ റോക്ക് ലോഡ്ജിലെ മുറിയിൽ വച്ചായിരുന്നു കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. രണ്ടാം പ്രതിയുടെ ഒത്താശയോടെയായിരുന്നു പീഡനം.
also read: പതിനാലുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസ്; അമ്മ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ബാലനീതി നിയമപ്രകാരവും പട്ടികജാതി പീഡന നിരോധനനിയമപ്രകാരവും പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഡി ഷിബുകുമാർ ആണ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമുതലയുണ്ടായിരുന്ന ഒന്നാംപ്രതി, രണ്ടാം പ്രതിയുടെ സഹായത്തോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതെ രണ്ടാം പ്രതി ഇയാളെ സഹായിക്കുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായതും, കൗൺസിലിംഗിലൂടെ കുട്ടി നേരിട്ട ക്രൂര പീഡനങ്ങൾ വെളിവാക്കപ്പെട്ടതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



