ഷവർമ കഴിച്ച 14 വയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

ചിക്കൻ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് പതിനാല് വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. ഇവിടുത്തെ ഒരു റസ്‌റ്റോറന്റിൽ നിന്ന് പിതാവ് വാങ്ങി നൽകിയ ഷവർമ കുട്ടി കഴിച്ചിരുന്നു. ഇതിന് ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.അതേസമയം റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർത്ഥികൾക്കും ഭക്ഷ്യവിഷബാധ ഉണ്ടായതായി പൊലീസ് പറഞ്ഞു.

ALSO READ: സൗദിയിൽ മഴ മുന്നറിയിപ്പ്

ഞായറാഴ്ചയാണ് പെൺകുട്ടി ഇവിടുത്തെ ഭക്ഷണം കഴിച്ചത്. രാത്രി ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇതിന് പിന്നാലെ പെൺകുട്ടി മരിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ റെയ്ഡ് നടത്തുകയും ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവം; സ്വമേധയാ ഇടപെടല്‍ നടത്തി നോര്‍ക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News