ദുബായ് മെട്രോ ആരംഭിച്ചിട്ട് 14 വർഷം

ദുബായ് മെട്രോ ആരംഭിച്ചിട്ട് ഇന്ന് 14 വർഷം. 2009 സെപ്തംബർ ഒമ്പതിനായിരുന്നു ഇതിന് ആരംഭം കുറിക്കുന്നത്. കഴിഞ്ഞ 14 വർഷത്തിനിടെ പത്തുലക്ഷത്തിലേറെ കിലോമീറ്റർ ദൂരമാണ് മെട്രോ സഞ്ചരിച്ചത്. കോടിക്കണക്കിനാളുകൾ ഇതിൽ യാത്രയും നടത്തി. സമയനിഷ്ഠയുടെ കാര്യത്തിൽ 99.7 ശതമാനം കൃത്യതയാണ് മെട്രോ പുലർത്തുന്നത്.

ALSO READ: സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും; മന്ത്രി വീണ ജോർജ്

സുഗമമായ സർവീസ് ഉറപ്പാക്കാൻ 1 കോടി 68 ലക്ഷം മണിക്കൂർ അറ്റകുറ്റപണിക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് ആർ.ടി.എ വ്യക്തമാക്കി. ആർ.ടി.എയുടെ കണക്കുകൾ പ്രകാരം റെഡ് ഗ്രീൻ ലൈനുകളിലായി 12.34 കോടിപേർ യാത്രചെയ്തു. റെയിലുകൾ, തുരങ്കങ്ങൾ, ട്രെയിനുകൾ, ഗാരേജുകൾ എന്നിവയുടെ അറ്റകുറ്റപണികൾക്കാണ് കൂടുതൽ സമയം ചെലവിട്ടത്. ഓരോ രണ്ടാഴ്ചയിലും സംവിധാനങ്ങളുടെ മികവ് പരിശോധിച്ച് ഉറപ്പുവരുത്തും.

ALSO READ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ; ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ടോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News