ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 42 കേസുകള്‍

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേരളാപൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കൽ എന്നിവക്കെതിരെയാണ് കേസെടുത്തത്.

സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ALSO READ: സഹകരണ സംഘത്തിൽ ക്രമക്കേട്; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ

കേരള പൊലീസിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര് ആക്രമണം, വ്യാജവാര്ത്തകള് പ്രചരിപ്പിക്കല്, സ്ത്രീത്വത്തെ അപമാനിക്കല്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്ത്തകള് പ്രചരിപ്പിക്കല് എന്നീ കുറ്റങ്ങള് ചെയ്തവര്ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള് രജിസ്റ്റര് ചെയ്തു.
സമൂഹത്തില് വിദ്വേഷവും സ്പര്ധയും വളര്ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള് നിര്മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റ് ചെയ്യുന്നവര്ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്ക്കെതിരെയും കര്ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കര്ശന നിരീക്ഷണത്തിലായിരിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel