കോട്ടയം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണം

കോട്ടയം രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മുഖത്തും വിരലുകളിലും പരുക്കേറ്റു.ഇന്ന് രാവിലെ 6 മുതലായിരുന്നു ആക്രമണം ഉണ്ടായത്. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസ് എന്നയാളെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു.കുറുക്കനെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല.

നെടുംമ്പള്ളിൽ ജോസിനെ കൂടാതെ നടുവിലാ മാക്കൽ ബേബി, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. അതേസമയം, പത്തനംതിട്ട വടശ്ശേരിക്കാവിൽ വീണ്ടും കടുവയിറങ്ങി. കടുവ ആടിനെ പിടിച്ചു. ഈ പ്രദേശത്തെ മറ്റൊരാടിനേയും കടുവ പിടിച്ചിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കഴിഞ്ഞ മൂന്ന് ദിവസമായി കടുവയെ കണ്ട സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്. കടുവയെ പിടികൂടാൻ കൂടും സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News