ഫിഫ ലോകകപ്പിൽ റെക്കോർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി തകർത്ത് ഫ്രാൻസും എംബപ്പേയും

ഫിഫ ലോകകപ്പിലെ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ഫ്രാൻസ്. തുടർച്ചയായ മികച്ച പ്രകടനങ്ങ നടത്തി മുന്നേറുന്ന ടീം നിലവിൽ ലോകകപ്പ് ഉയർത്താൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീം കൂടിയാണ്.റൗണ്ട്  ഓഫ് 32 വി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ച 2018 ജേതാക്കൾ വിജയത്തോടെ ലോകകപ്പിന്റെ ചരിത്രത്തിൽന്നെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ ടീമായി മാറി .

മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ ഫ്രാൻസിന്റെ നായകൻ കിലിയൻ എംബപ്പേ പത്ത് ഗോളുകളുമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന കളിക്കാരനായി മാറി. എട്ടു ഗോളുകൾ വീതം നേടിയിട്ടുള്ള ബ്രസീലിയൻ താരം റൊണാൾഡോയുടെയും ലിയോണിഡാസിന്റെയും റെക്കോർഡുകൾ ആണ് എംബപ്പേ തകർത്തത്.

Also Read:ഫിഫ ലോകകപ്പ് 2026: അധിക സമയത്തെ നിർണ്ണായക ഗോൾ; സെനഗലിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടറിൽ

എന്നാൽ എംബാപ്പയുടെ നേട്ടങ്ങളുടെ പട്ടിക അവിടെയും അവസാനിക്കുന്നില്ല. നിലവിൽ 2026 ലോകകപ്പിൽ ആറു ഗോളുകൾ നേടിയ താരം മെസ്സിയോടൊപ്പം ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിൽ ഒന്നാമതാണ്. കൂടാതെ 18 ലോകകപ്പ് മത്സങ്ങളിൽ നിന്നും ഇതുവരെ 18 ഗോളുകൾ നേടിയിട്ടുള്ള ഫ്രഞ്ച് നായകൻ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മെസ്സിക്ക് തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്ത് ആണ്.

France and Mbappe break records one after another at the FIFA World Cup

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News