ഫ്രാന്‍സ് കര്‍ഷക പ്രക്ഷോഭം: മൊണാലിസ ചിത്രത്തിന് നേരെ സൂപ്പെറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകർ

പാരീസില്‍ മൊണലിസ ചിത്രത്തില്‍ സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസില്‍ ലൂവ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലാണ് സൂപ്പൊഴിച്ച് പ്രതിഷേധിച്ചത്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായതിനാല്‍ ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നാണ് ലിയോനാർഡോ ഡാവിഞ്ചിയുടെ പതിനാറാം നൂറ്റാണ്ടിലെ ഈ പെയിൻ്റിംഗ്. പാരീസിലെ ലൂവ്രെയിലാണ് സംഭവം നടന്നത്.

ALSO READ: ഫ്രഞ്ച്‌ സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഫ്രാൻസിലെ കർഷകർ; കർഷക സമരം തുടരുന്നു

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ പിന്തുണച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ചിത്രത്തില്‍ പ്രതിഷേധക്കാര്‍ സൂപ്പൊഴിച്ചത്.

“ഫുഡ് റെസ്‌പോൺസ്” എന്ന് എഴുതിയ ടി-ഷർട്ടുകൾ ധരിച്ച രണ്ട് സ്ത്രീ പ്രതിഷേധക്കാർ ആണ് പെയിൻ്റിംഗിലേക്ക് സൂപ്പ് എറിയുന്നത്. പ്രക്ഷോഭത്തിലേര്‍പ്പെട്ട രണ്ട് പരിസ്ഥിതി പ്രവര്‍ത്തകരായിരുന്നു അവർ. ‘ആരോഗ്യമുള്ളതും സുസ്ഥിരവുമായ ഭക്ഷണം’ അവകാശമാണെന്ന് പ്രക്ഷോഭകര്‍ ആവ്യപ്പെട്ടു. ‘കാര്‍ഷിക രംഗം രോഗവസ്ഥയിലാണ്’ എന്നും അവര്‍ പറഞ്ഞു. ചിത്രത്തിന് മുന്നില്‍ വച്ചിരിക്കുന്ന തടസങ്ങളെ മറികടന്നെത്തിയ പ്രതിഷേധക്കാര്‍ സൂപ്പെറിയുകയായിരുന്നു.

ALSO READ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഈ രാജ്യം ഒന്നാമത്

കർഷകരെ സംരക്ഷിക്കുക എന്നതാണ് സമരക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. അതുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ വിദേശവിപണിയുടെ കടന്നുകയറ്റത്തിൽനിന്ന്‌ കർഷകരെ രക്ഷിക്കുക, സർക്കാർ ഓഫീസുകളിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന കൃഷിസംബന്ധമായ ബില്ലുകൾ പാസാക്കുക, വിലക്കയറ്റത്തിൽനിന്നും വർധിക്കുന്ന പട്ടിണിയിൽനിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയവയാണ്.

പല തരത്തിലാണ് കർഷകരുടെ പ്രക്ഷോഭം. തിരക്കേറിയ വഴികളിൽ ഗതാഗതം മന്ദഗതിയിലാക്കിയും റോഡുകളിൽ ട്രാക്റ്റർ നിരന്നോടിച്ചും ചിലയിടങ്ങളിൽ നിരത്തുകൾ ഉപരോധിച്ചുമാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്‌. ചില പൊതുസ്ഥലങ്ങളിലും സർക്കാർ കെട്ടിടങ്ങൾക്ക്‌ മുന്നിലും കാർഷിക മാലിന്യങ്ങൾ നിക്ഷേപിച്ചും പ്രതിഷേധം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News