ഫിഫ ലോകകപ്പ് 2026: ഫ്രാൻസോ അതോ ഇംഗ്ലണ്ടോ? ലോകകപ്പിൽ നിന്നും തലയുയർത്തി മടങ്ങുക ആര്?

france vs england

ഓരോ മാസത്തിലേറെ നീണ്ടു നിന്ന് ഫുട്ബാൾ ലോകകപ്പ് അതിന്റെ അവസാന രണ്ട് മത്സരങ്ങളിലേക്ക് എത്തി നിൽക്കുകയാണ്. നാളെ മിയാമിയിൽ നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടും ഫ്രാൻസും പരസ്പരം ഏറ്റുമുട്ടും. കിരീടം എന്ന മോഹം കൈവരിക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം സ്ഥാനക്കാരായി തലയുയർത്തി മടങ്ങാൻ ആവും ഇരു സെമിഫൈനലിസ്റ്റുകളും ശ്രമിക്കുക.ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച , കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമെന്ന പേരുമായി ഇറങ്ങിയ ഫ്രഞ്ച് പട പതിവ് പോലെ സ്പെയിനിനോട് തോൽവി വഴങ്ങി ആണ് ഇവിടെയെത്തിയത്. അതെ സമയം 85ആം മിനുട്ടു വരെ ലീഡ് നിലനിർത്തിയിട്ടും ഒടുവിൽ മെസ്സിയുടെ മാന്ത്രികതയുടെ മുന്നിൽ പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ഇവിടെ എത്തിയത്.

Also read:ഫിഫ ലോകകപ്പ് 2026: ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടം ഉയർത്തുമെന്ന് മുൻ ഫ്രഞ്ച് താരം

ടൂർണമെന്റിലെ ഏറ്റവും മികച്ച ആക്രമം നിരയുമായി എത്തിയ ഫ്രാൻസിന്റെ ശക്തി നായകൻ എംബപ്പേയും , ഡെംബലെയും അടങ്ങിയ ആക്രമം നിരയാണ്. നിലവിൽ ഗോൾഡൻ ബൂട്ട് മത്സരത്തിൽ മെസ്സിക്ക് തൊട്ടു താഴെയുള്ള എംബാപ്പയ്ക്ക് മുന്നിലെത്താനുള്ള മികച്ച അവസരം കൂടിയാണിത്. അതേസമയം അര്ജന്റീനയോടുള്ള പോരാട്ടത്തിൽ നിറം മങ്ങിയ ഇംഗ്ലണ്ടിന്റെ ഹാരി കെയൻജൂഡ് ബെല്ലിങ്ങ്ഹാം ദ്വയത്തിനും തലയുയർത്തി മടങ്ങാനുള്ള അവസാന അവസരമാണിത്. ഇതിനു മുൻപ് കളിച്ച മൂന്ന് ലൂസേഴ്‌സ് ഫൈനലിൽ രണ്ടും ഫ്രാൻസ് ജയിച്ചെങ്കി, മറുവശത്ത് ഇംഗ്ലണ്ട് കളിച്ച രണ്ടു തവണയും തോൽവി വഴങ്ങി. എന്നാൽ ലോകകപ്പിൽ ഫ്രാൻസുമായി ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിൽ രണ്ട് തവണയും വിജയം അവർക്കൊപ്പമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News